Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ: ന്യൂനതകൾ പരിഹരിക്കാം

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള (IFTK) യുടെ ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള 2026-27 അദ്ധ്യായന വർഷത്തെ പ്രവേശനപരീക്ഷയ്ക്ക് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷകളിൽ കണ്ടെത്തിയ തെറ്റുകൾ അപേക്ഷകർ www.lbscentre.kerala.gov.in വെബ്‌സൈറ്റിലെ സ്വന്തം ലോഗിൻ പോർട്ടലിലൂടെ ജൂൺ 10-നകം തിരുത്തണം. അപേക്ഷകന്റെ പോർട്ടലിൽ കാണുന്ന റിമാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം തിരുത്തലുകൾ ആവശ്യമാണ്. ആവശ്യമായ തിരുത്തലുകൾ ഇതിനകം നടത്തിയവർക്ക് വീണ്ടും തിരുത്തേണ്ടതില്ല. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്: 0474-2547775, 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 1813/2026

date