ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ, അഡിറ്റിവ് മാനുഫാക്ചറിംഗ് (3 പ്രിന്റിങ്ങ്) ടെക്നിഷ്യൻ, ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. മെക്കാനിക്കൽ/ ഇൻഡസ്ടിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ചറിംഗ്/ പ്രൊഡക്ഷൻ/ ഓട്ടോമോബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്പോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ജൂൺ 8 ഉച്ചയ്ക്ക് 1 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.
പി.എൻ.എക്സ്. 1815/2026
- Log in to post comments