Skip to main content

ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പുനരധിവാസ സ്ഥാപനമായ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ ദീർഘ/ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു. ഇലക്ട്രോണിക് മെക്കാനിക്ക്പ്രിന്റിംഗ് ഡി.റ്റി.പിഫോട്ടോഗ്രഫി വീഡിയോ എഡിറ്റിംഗ്ആട്ടോമൊബൈൽ റിപ്പയറിംഗ്വെൽഡിംഗ് & ഫിറ്റിംഗ്തയ്യൽ എംബ്രോയിഡറികമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്റ്റെനോഗ്രാഫി. കോഴ്സുകളിൽ കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ളവിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും പ്രവേശനം നൽകും. കൂടാതെ ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് Type writing KGTE (കേരള ഗവ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നൽകും. വിശദവിവരങ്ങൾക്ക്: 0471 25303718590516669.

പി.എൻ.എക്‌സ്. 1837/2026

date