Skip to main content

ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തുടനീളം പ്രത്യേക ഗ്രാമസഭകളും ഹരിത പ്രവർത്തനങ്ങളും സംഘടിപ്പിച്ചു

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രത്യേക ഗ്രാമസഭകൾകൗൺസിൽ യോഗങ്ങൾവൃക്ഷത്തൈ നടൽശുചീകരണ പ്രവർത്തനങ്ങൾപരിസ്ഥിതി ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണംശാസ്ത്രീയ മാലിന്യ സംസ്‌കരണംഹരിത ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് വിവിധ ജില്ലകളിലായി നടന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക പരിസ്ഥിതിഭൂ ഗ്രാമസഭകൾ ചേർന്ന് പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 സംബന്ധിച്ച ബോധവത്കരണവും പരിശീലനവും ഗ്രാമസഭകളിലും പ്രത്യേക കൗൺസിൽ യോഗങ്ങളിലുമായി സംഘടിപ്പിച്ചു. ജനപ്രതിനിധികൾഉദ്യോഗസ്ഥർഹരിത കർമ്മസേനാംഗങ്ങൾകുടുംബശ്രീ പ്രവർത്തകർവിദ്യാർത്ഥികൾസന്നദ്ധ പ്രവർത്തകർപൊതുജനങ്ങൾ എന്നിവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

സ്വച്ഛ് ഗാവ് സുരക്ഷിത് ജൽവായു, 'ഏക് പേഡ് മാ കേ നാം', 'അമ്മയ്ക്കായി ഒരു മരംതുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപകമായ വൃക്ഷത്തൈ നടീൽ യജ്ഞങ്ങൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾപൊതുസ്ഥലങ്ങൾസർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിവിധയിടങ്ങളിൽ ക്ലീൻ ഡ്രൈവുകൾ സംഘടിപ്പിച്ച് മാലിന്യം നീക്കം ചെയ്യുകയും പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലുമായി പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾചിത്രരചനപോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾപരിസ്ഥിതി പ്രതിജ്ഞസിഗ്‌നേച്ചർ ക്യാമ്പയിനുകൾ എന്നിവ സംഘടിപ്പിച്ചു. ഹരിത കർമ്മസേനാംഗങ്ങളുമായി സംവാദങ്ങൾമാലിന്യ സംസ്‌കരണ പരിശീലനങ്ങൾമാനസികാരോഗ്യ ബോധവത്കരണ പരിപാടികൾ എന്നിവയും നടന്നു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയമാലിന്യ സംസ്‌കരണത്തിനും ഹരിത വികസനത്തിനുമുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കി. പൊതുജന പങ്കാളിത്തത്തോടെ ശുചിത്വ-പരിസ്ഥിതി പ്രവർത്തനങ്ങൾ തുടർന്നുള്ള ഏതാനും ദിവസങ്ങളിലും നടപ്പിലാക്കുമെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് അറിയിച്ചു.

പി.എൻ.എക്‌സ്. 1840/2026

date