അപേക്ഷ ക്ഷണിച്ചു
MWPSC സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ പ്രവർത്തനം/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നിവയാണ് യോഗ്യത. സർക്കാർ സർക്കാരിതര സംഘടനകളിൽ പ്രോജക്ട് ഓർഡിനേറ്റർ/ പ്രോജക്ട് മാനേജർ/ സൂപ്രണ്ട് തസ്തികകളിലോ അതിനുമുകളിലുള്ള തസ്തികകളിലോ ഉള്ള പ്രവർത്തി പരിചയം അഭിലഷണീയം. പ്രായ പരിധി 18 മുതൽ 40 വയസ്. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 17 വൈകുന്നേരം 5ന് മുമ്പായി ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ, 5- മത്തെ നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ കവറിനും പുറത്ത് Application for the post of State Co-ordinator, MWPSC എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2306040.
പി.എൻ.എക്‌സ്. 1860/2026
- Log in to post comments