Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളെജ് ജൂലൈ സെഷനില്‍ നടത്തുന്ന മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് സിസോഡേഴ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി ഇല്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക്  മുന്‍ഗണനയുണ്ട്. ജൂണ്‍ 30നകം അപേക്ഷിക്കണം. ജില്ലയിലെ പഠന കേന്ദ്രം- ക്യാംപ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍, അപ് ഹില്‍, മഹിളാ സമാജം ബില്‍ഡിങ്, മലപ്പുറം- 676505. ഫോണ്‍-9447808822, 9946801429. വെബ്‌സൈറ്റ്-  www.srccc.in

date