Skip to main content

സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫിസര്‍ നിയമനം

മലപ്പുറം ജില്ലയില്‍ ജില്ലാ മാനസികാരോഗ്യപദ്ധതിക്ക് കീഴില്‍  സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 10 ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്., സൈക്യാട്രിയില്‍ എം.ഡി., ഡി.പി.എം./ ഡി.എന്‍.ബി., സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പരിചയം എന്നിവയുള്ള ഉദ്യോഗാഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റകളും സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയന്‍ രേഖയുടെ അസലും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0483- 2736241.

date