Skip to main content

എന്‍.എം.എം.എസ്.പരീക്ഷ വിജയികള്‍ക്ക് അനുമോദനം: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പദ്ധതിയായ ഇംബൈബ് 4 വഴി എന്‍.എം.എം.എസ്. പരീക്ഷ വിജയിച്ച 82 വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നാളെ (ഞായര്‍) രാവിലെ 10 ന് വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

date