Skip to main content

മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ 2 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.kmtboard.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി. ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ., കോഴിക്കോട് -673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ - 0495 2966577, 9188250577.

പി.എൻ.എക്‌സ്. 1873/2026

date