Post Category
എൻ.സി.സി.യിൽ വിജിലൻസ് ഓഫീസർ
തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിലെ വിജിലൻസ് ഓഫീസർ ഒഴിവിലേയ്ക്ക് സർവ്വീസിൽ നിന്നും വിരമിച്ച ആർമി/നേവി/എയർഫോഴ്സ്/സിവിലിയൻ ഓഫീസർമാരിൽ നിന്നും കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഓൺലൈനായി aociv.keraladte@nccindia.nic.in ലേക്ക് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ&എൽ), വഴുതയ്ക്കാട്, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ജൂൺ 28. വിശദവിവരങ്ങൾക്ക് http://www.keralancc.org സന്ദർശിക്കണം. ഫോൺ: 0471-2726626/9447243938.
പി.എൻ.എക്സ്. 1876/2026
date
- Log in to post comments