പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 11ന്
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജൂൺ 11ന് ആലപ്പുഴ ആർ.ഐ.സെന്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ രാവിലെ 10 ന് നടക്കും.
കേന്ദ്ര സർക്കാർ നൈപുണ്യവികസന സംരംഭകത്വമന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ പ്രമുഖ സർക്കാർ/ പൊതുമേഖല / വ്യവസായ സ്ഥാപനങ്ങൾ അപ്രന്റീസുകളെ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. കൂടാതെ മറ്റ് വ്യവസായ വാണിജ്യസ്ഥാപനങ്ങൾക്കും അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്. എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാർ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0477 – 2230124. ഇമെയിൽ : ricalappuzha@gmail.com.
(പി ആർ /എ എൽ പി /1094)
- Log in to post comments