Skip to main content

എൻജിനിയറിംഗ്: എൻ.ആർ.ഐ സീറ്റുകളിലേക്ക് 15 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), കൊട്ടാരക്കര (0474-2453300, 8547005039), മൂന്നാർ (04865-232989, 9447570122, 9447578465) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിംഗ്  കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.  www.cemunnar.ac.in/admission വഴി മൂന്നാർ എൻജിനീയറിംഗ് കോളേജിൽ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി ജൂൺ 15 വൈകിട്ട് 4 വരെ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 17 വൈകിട്ട് 4ന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം.  വിശദവിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.

പി.എൻ.എക്‌സ്. 1889/2026

date