ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സിയാണ്. കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപയാണ് കോഴ്സ് ഫീ. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. താത്പര്യമുള്ളവര്‍ക്ക് അപേക്ഷാ ഫോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്ന് നേരിട്ടോ www.iihtkannur.ac.in വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ കൈപ്പറ്റാം. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിലാസം- എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട. ഫോണ്‍: 0497 2835390. ഇമെയില്‍: info@iihtkannur.ac.in.
- Log in to post comments