Skip to main content

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകള്‍, ഡിഗ്രി, എം.എ എന്നിവ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി- 17-35. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.  ജൂണ്‍ 15 വൈകുന്നേരം അഞ്ചിനകം മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ല്‍ ഓണ്‍ലൈന്‍ മുഖേനയും മാനേജ്മെന്റ്‌റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും ലഭിക്കണം.  ഫോണ്‍- 8547126028, 04734- 296496.

date