താത്പര്യപത്രം ക്ഷണിച്ചു
മലയോര മേഖലകളില്‍ കുത്തനെയുള്ള ചരിവുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആവശ്യമായ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, എഞ്ചിനീയറിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി യോഗ്യരായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ മലയോര മേഖലകളിലെ വികസനം, അത്യാധുനിക സ്ലോപ്പ് സ്റ്റെബിലൈസേഷന്‍ (ചരിവ് സംരക്ഷണ) സാങ്കേതികവിദ്യകള്‍, പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിട രൂപകല്‍പ്പന എന്നിവയില്‍ വൈദഗ്ധ്യം ഉള്ളതായിരിക്കണം. എ.ഐസി.ടി.ഇ/യു.ജി.സി/സി.എസ്.ഐ.ആര് അംഗീകാരമുള്ളതോ അല്ലെങ്കില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലുള്ളതോ ആയിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, ഉദ്ദേശിക്കുന്ന കണ്‍സള്‍ട്ടിങ് ഫീസ് എന്നിവ സഹിതം 'ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റ്, കേശവദാസപുരം, പട്ടം പാലസ് പി. ഒ., തിരുവനന്തപുരം - 695 004' വിലാസത്തില്‍ ജൂണ്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: വിവരങ്ങള്‍ക്ക് : https://dmg.kerala.gov.in ഫോണ്‍: 0474 2749044.
- Log in to post comments