കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ; ലോഗോ പ്രകാശനം
ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി വയറിളക്ക രോഗപ്രതിരോധത്തിനായി സ്കൂളുകളിൽ ജൂൺ 10നു ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികളിൽ വിദ്യാർഥികൾ കരശുചിത്വ പ്രതിജ്ഞ എടുക്കും. വിദ്യാർഥികൾക്ക് ആഹാരം കഴിക്കുന്നതിനു മുൻപും ശുചിമുറിയിൽ പോയതിനുശേഷവും സോപ്പിട്ട് കൈകഴുകുന്നതിനായി സ്കൂളുകളിൽ സോപ്പ് /ലിക്വിഡ് സോപ്പ് ലഭ്യമാക്കുന്നതിന് സ്കൂൾ എസ്.എം.സി., പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാന അധ്യാപകർക്ക് അയച്ച കത്തിൽ ജില്ല കളക്ടർ ആവശ്യപ്പെട്ടു.
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടെനി ജോർജ്ജ് പള്ളിപ്പാടൻ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവർ പങ്കെടുത്തു
- Log in to post comments