Post Category
*താത്പര്യപത്രം ക്ഷണിച്ചു*
കുത്തനെയുള്ള ചരിവുകളുള്ള മലയോര മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, എഞ്ചിനീയറിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നതിന് യോഗ്യരായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, ഉദ്ദേശിക്കുന്ന കണ്‍സള്‍ട്ടിങ് ഫീസ് എന്നിവ സഹിതം ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്മെന്റ്, കേശവദാസപുരം, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം -695 004 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം താത്പര്യപത്രം സമര്‍പ്പിക്കണം. വിവരങ്ങള്‍ https://dmg.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments