Skip to main content

മത്സ്യകര്‍ഷക അവാര്‍ഡ്

ഈ വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന മത്സ്യകര്‍ഷകന്‍, അലങ്കാരമത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യ വിത്ത് ഉല്‍പാദനയൂണിറ്റുകള്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്, ഇന്നോവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ് എന്നിവയ്ക്കാണ് അവാര്‍ഡ്. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ പത്തനംതിട്ട ജില്ല ഓഫീസുമായോ ബന്ധപ്പെടണം. അവസാന തീയതി ജൂണ്‍ 12. ഫോണ്‍: 0468 2967720.

 

date