സ്കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിച്ചു. ഭാവിയിലേക്കുള്ള വാതില്‍ തുറന്നാണ് കുരുന്നുകള്‍ സ്കൂളിലെത്തുന്നതെന്നും വായനയിലൂടെ പുതിയ ലോകം കുട്ടികള്‍ക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസമേഖലയ്ക്ക് പ്രാധാന്യം നല്കുന്ന കാലയളവിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്ക്കര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അനീഷ് ശിവന്, സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി, ഡി ഇ ഒ അമ്പിളി ഭാസ്കര്‍, കൈറ്റ് ജില്ല കോര്‍ഡിനേറ്റര്‍ മനു മാത്യു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എസ് സുജമോള്‍, ഡോ. കെ എം അഞ്ജു, ഡയറ്റ് ഫാക്കല്‍റ്റി എസ് നിമ്മി, കോഴഞ്ചേരി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ദീപു കൃഷ്ണ, പ്രിന്‍സിപ്പല്‍ എ ആര് ഇന്ദു, പ്രഥമ അധ്യാപിക എം ഗീത, പി റ്റി എ പ്രസിഡന്റ് വിനോദ് ബാബു, എസ് എം സി ചെയര്മാന് മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സൈബര്‍ അതിക്രമങ്ങക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി.
- Log in to post comments