ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സിസ്റ്റം അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സിസ്റ്റം ( ഐ ആര്‍ എസ് ) അംഗങ്ങളുടെ പരിശീലനം കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ പ്രവര്‍ത്തനം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ഐആര്‍എസിന്റെ പ്രവര്‍ത്തനവും അവരുടെ ചുമതലയും മനസ്സിലാക്കുന്നതിന് പരിശീലനത്തിലൂടെ സാധിക്കും.
കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജരും ഐആര്‍എസ് നോഡല്‍ ഓഫീസറുമായ സിജി എം തങ്കച്ചന്‍ ക്ലാസ് നയിച്ചു.
ഐ ആര്‍ എസ് ഘടന, ലക്ഷ്യം, വിവിധ തലങ്ങള്‍, ഉദ്യോഗസ്ഥരുടെ ചുമതലകള്‍, പ്രവര്‍ത്തന രീതി, ക്യാമ്പ് സജ്ജമാക്കുന്നത്, റിസോഴ്സുകള്‍ കൈകാര്യം ചെയ്യുന്നത് തുടങ്ങിയവ വിശദീകരിച്ചു. ഐആര്‍എസ് ജില്ല, താലൂക്ക്തല അംഗങ്ങള്‍ പങ്കെടുത്തു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ മറ്റു അടിയന്തര സാഹചര്യങ്ങളില്‍ ദുരന്ത ലഘൂകരണ- നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അവലംബിക്കുന്ന സംവിധാനമാണ് ഐആര്‍എസ്.
- Log in to post comments