Skip to main content

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടീല്‍ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മഞ്ജു ലക്ഷ്മി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് എബ്രഹാം, വാര്‍ഡ് അംഗങ്ങളായ ഷെറിന്‍, സിസിലി തോമസ് , ഗീതാകുമാരി, സഞ്ജീവ് കുമാര്‍, റ്റി.ജി പ്രദീപ് കുമാര്‍, മാത്യു ഉമ്മന്‍, ഗിവ്‌സണ്‍ വര്‍ഗീസ്, സാമുവേല്‍ തോമസ്, മായ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

 

date