Post Category
പരിസ്ഥിതി ദിനാചരണത്തില്‍ പ്രത്യേക ഗ്രാമസഭ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മിനി മാത്യു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മഞ്ജു ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് എബ്രഹാം, വാര്‍ഡ് അംഗങ്ങളായ ഷെറിന്, സിസിലി തോമസ്, ഗീതാകുമാരി, സഞ്ജീവ് കുമാര്‍, റ്റി.ജി പ്രദീപ് കുമാര്‍, മാത്യു ഉമ്മന്‍, ഗിവ്സണ് വര്‍ഗീസ്, സാമുവേല്‍ തോമസ്, മായ മനോഹരന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആര് രേഖ, സി ഡി എസ് ചെയര്‍പേഴ്സണ്‍ സാലമ്മ ലൂയിസ്, എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments