Post Category
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടും പുന്തോട്ടം നിര്‍മിച്ചും കേരള സ്റ്റേറ്റ് റൂട്രോണിക്സ് റാന്നിയിലെ വിദ്യാര്‍ഥികള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ആര് പ്രകാശ്, റൂട്രോണിക്സ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments