അന്താരാഷ്ട്ര ലഹരിവിരുദ്ധദിനംവിപുലമായി ആചരിക്കും
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ ജൂണ്‍ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസ്സുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും. സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്,കോട്ടയം ആര്.ഡി.ഒ ഡി. ഷിബു,പാലാ ആര്.ഡി.ഒ ഇ.എം. സഫീര്‍,ഡിവൈ.എസ്.പി മാരായ എസ് ആഷാദ്, വിശാല്‍ ജോണ്സണ്,കെ. സദന്,കെ.ആര്.ബിജു, കെ. സജീവ്, കെ.എസ്. അരുണ്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സഞ്ജീവ് കുമാര്‍,വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments