ജില്ലാതല അറിയിപ്പുകൾ
പി.എസ്.സി പരീക്ഷ പരിശീലനം
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
റെഗുലർ, ഹോളിഡേ ബാച്ചുകളിലായി ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 24. ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട 18 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചൊക്ലി കുതുബി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9656048978, 9656307760, 0490 2977640.
ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠ നപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 ന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി നൽകാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ജില്ലയിലെ പഠനകേന്ദ്രങ്ങൾ: 1. സെൻട്രൽ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ, ഇരിട്ടി, ഫോൺ 8547181000, 2. ടെക് പോയിൻ്റ് ലേണിംഗ് അക്കാദമി, തലശ്ശേരി, ഫോൺ 9003701948.
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൻ്റെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2025 നോടനുബന്ധിച്ചുള്ള എഴുത്ത് പരീക്ഷ ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് പയ്യാമ്പലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ നടത്തും. പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഹാൾടിക്കറ്റ് മുതലായ രേഖകൾ സഹിതം അന്നേദിവസം രാവിലെ ഒമ്പതര മണിക്ക് പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. അപേക്ഷകർക്ക് തങ്ങളുടെ സംരക്ഷ പ്രൊഫൈലിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തപക്ഷം ലൈസൻസിംഗ് ബോർഡുമായി ബന്ധപ്പെടണ്ടണം. സംരക്ഷ വെബ്സൈറ്റ് : https://samraksha.celkerala.gov.in
ലൈസൻസിംഗ് ബോർഡ് ഓഫീസ് ഫോൺ: 0471 2339233
കണ്ണൂർ ജില്ല ഓഫീസ് - ഫോൺ: 04972 999201.
പൊതു തെളിവെടുപ്പ്
തലശ്ശേരി താലൂക്കിൽ തൃപ്രങ്ങേട്ടൂർ വില്ലേജിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് നമ്പർ 199 ൽപ്പെട്ട 275/423, 275/444 എന്ന റീസർവ്വേ നമ്പറിൽ സുനിൽ ബാബു ടി.പി. ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ സാൻ്റ് എന്ന ഗ്രാനൈറ്റ് കെട്ടിട നിർമ്മാണ ശില ക്വാറി- 0.9942 ഹെക്ടർ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് പരിസരവാസികളായ പൊതു ജനങ്ങൾക്കു വേണ്ടി പൊതു തെളിവെടുപ്പ് ജൂൺ 12 ന് രാവിലെ 11 മണിക്ക് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.
ലക്‌ചറർ, ട്രേഡ് ഇൻസ്ട്രക്ടർ
നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള സിവിൽ എഞ്ചീനിയറിങ് ലക്‌ചറർ, ഇലക്ട്രിക്കൽ എഞ്ചീനിയറിങ് ലക്‌ചറർ, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സിവിൽ എഞ്ചീനിയറിങ് തസ്തികകളിൽ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 11 ന് രാവിലെ 10.30 മണിക്ക് നടുവിൽ ഗവണ്മെൻ്റ് പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ടു ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐടിഐ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൌണ്ടിംഗ്, ടാലി, ജിഎസ് ടി ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9745479354.
ലക്‌ചറർ ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ലക്‌ചറർ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടുകൂടി ബി ടെക്/എം ടെക് പാസ്സായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തുന്ന കുടിക്കാഴ്ച്ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോൺ : 0497 2835106.
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ
ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത ചീമേനി (ഫോൺ: 8547005052), മഞ്ചേശ്വരം (0499-8215615, 8547005058), പട്ടുവം (8547005048) പയ്യന്നൂർ (0497-2877600, 8547005059) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2026-27 അദ്ധ്യയന വർഷം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട്. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.
ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയ്ക്ക് കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) ഹിന്ദി തസ്‌തികയിലേക്ക് നിയമനത്തിനായി ജൂൺ 16 ന് രാവിലെ 11 ന് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ്സിൽ വാക്-ഇൻ-ഇൻറർവ്യൂ നടന്നു. യോഗ്യത ഹിന്ദിയിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി. നെറ്റ്. അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഇന്റർവ്യൂവിന് എത്തണം. ഫോൺ: 8281574390.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐ ടി ഐ യിൽ കേന്ദ്ര ഗവൺമെൻ്റ് അംഗീകാരമുളള ദ്വിവത്സര/ ഏകവത്സര മെട്രിക് നോൺ മെട്രിക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക് മുഖേനയും, അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്ത ഗവ. ഐടിഐ യിൽ ഒറിജിനൽ രേഖകൾ സഹിതം ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. ഫോൺ: 9895265951.
വൈദ്യുതി മുടക്കം
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചട്ടുകകപ്പാറ, ചട്ടുകപ്പാറ എച്ച് എസ്സ്, ചിറാട്ട്മൂല, കോറലാട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 11 ന് രാവിലെ എട്ടു മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാല ഈസ്റ്റ്, പന്ത്രണ്ട് കണ്ടി, റിലയൻസ് കാടാച്ചിറ, കാടാച്ചിറ എച്ച്.എസ്, അടൂർ വായനശാല, ക്രഷർ, വോഡാഫോൺ മാളികാപറമ്പ്, ആശാരിക്കുന്ന്, വോഡാഫോൺ കോട്ടൂർ, ഇഖ്റ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴു മുതൽ ഉച്ച രണ്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
- Log in to post comments