Skip to main content

ദുരന്തനിവാരണത്തിൽ എംബിഎ: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ്  പ്രോഗ്രാമിന്റെ ആദ്യ ബാച്ച്  ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം സ്വദേശി നിഖിൽ എ. എം. കഴക്കൂട്ടം സ്വദേശിനി അൽമ അലോഷ്യസ്  കോട്ടയം സ്വദേശിനി  കൃഷ്ണപ്രിയ നായർ എന്നിവർ മികച്ച വിജയം കൈവരിച്ചു.  പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഡയറക്ടർ  സബിൻ സമീദും അധ്യാപകരും  ജീവനക്കാരും ചേർന്ന് അഭിനന്ദിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. അന്താരാഷ്ട്ര തലങ്ങളിൽ വരെ തൊഴിൽ സാധ്യതകൾ  നൽകുന്ന കോഴ്സിന്റെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഡിഗ്രി പൂർത്തിയായവർക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ക്ഷണിതാക്കളായി ശ്രീലങ്കയിൽവിവിധ ഐക്യരാഷ്ട്രസഭ ഏജൻസികളോട് ചേർന്ന് പഠനം നടത്തി തിരിച്ചെത്തിയ നിലവിലെ ബാച്ചിലെ വിദ്യാർത്ഥികളെ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം സ്ഥാപനം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക്:  8547610005

പി.എൻ.എക്‌സ്. 1962/2026

date