Post Category
പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂൺ 15, തിങ്കൾ). തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് സ്റ്റേഷനിൽ രാവിലെ 8.30-ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ആദ്യ ടിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.
ഗതാഗത മന്ത്രി സി. പി. ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ കെ. മുരളീധരൻ, കെ.എ തുളസി, ഡോ. ശശി തരൂർ എം.പി മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 1973/2026
date
- Log in to post comments