Skip to main content

ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് ഒഴിവ്

കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ  അഡ്വാൻസ്ഡ് മോളിക്യുലർ ഡയഗ്‌നോസ്റ്റിക് ഫസിലിറ്റിയിൽ ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2026 ജൂലൈ 2-നകം 35 വയസ് കവിയരുത്. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (മൈക്രോബയോളജി)/ മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ക്ലിനിക്കൽ വൈറോളജി വിഷയങ്ങളിലൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എൻ എ ബി എൽ അംഗീകാരമുള്ള വൈറോളജി/ മൈക്രോബയോളജി ഡയഗ്‌നോസ്റ്റിക്‌സിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 32,000 രൂപ  വേതനം ലഭിക്കും. അപേക്ഷകൾ ഓൺലൈനായി ജൂലൈ 2 വൈകിട്ട് 5 വരെ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജി.എസ്.ടി ഉൾപ്പെടെ 236 രൂപ. അപേക്ഷ സമർപ്പിക്കണ്ട ലിങ്ക്https://forms.gle/k9kQzMGsrsyFbzZu8.

പി.എൻ.എക്‌സ്. 1997/2026

date