മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 103 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി
മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണ നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മെഡിക്കല്‍ കോളേജില്‍ പുതിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. കോളേജിന്റെ വികസനം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കി വരുുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കാനും ഒഴിഞ്ഞ് കിടക്കുവ നികത്താനും ശ്രമിക്കും. രണ്ട് വര്‍ഷത്തിനുള്ള ആരോഗ്യരംഗത്ത് കേരളത്തില്‍ 4250 തസ്തികകള്‍ സൃഷ്ടിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രമടക്കമുള്ള മുഴുവന്‍ ആശുപത്രികളിലും അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വരികയാണെും മന്ത്രി പറഞ്ഞു. എം ഉമ്മര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
103 കോടി ചെലവിലാണ് പുതിയ പദ്ധതി നടപ്പാക്കുത്. ആകു'ികള്‍ക്കും പെകു'ികള്‍ക്കും ഹോസ്റ്റല്‍, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള ക്വാര്'േഴ്സ്, ഓഡിറ്റോറിയം എിവയാണ് പുതുതായി നിര്‍മിക്കുത്. 15 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുത്. ഫീറ്റല്‍ റേഡിയോളജി യൂനിറ്റ്, ബ്രസ്റ്റ് കാന്‍സര്‍ പരിശോധനക്കുള്ള മാമോഗ്രഫി സംവധാനം, സിടി സ്കാന്‍ എിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്, മഞ്ചേരി നഗരസഭാ ചെയര്പേഴ്സന് വിഎം സുബൈദ, കൗസിലര്‍മാരായ ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംല ബീവി ഡിഎംഒ ഡോ കെ സക്കീന, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എംപി ശശി, സുപ്രണ്ട് ഡോ. കെവി നന്ദകുമാര്‍, യൂനിയന്‍ ചെയര്മാന് അര്ജുന് ദിനേശ് രാഷ്ട്രീയ പാര്'ി പ്രതിനിധികളായ വിഎം ഷൗക്കത്ത്, പി സുബ്രഹമണ്യന്‍, മംഗലം ഗോപിനാഥ്, പിഎം സഫറുള്ള, എംപി അബ്ദുല്‍ ലത്തീഫ് എിവര്‍ സംസാരിച്ചു.
- Log in to post comments