Skip to main content

എലിപ്പനി

* മലിനജലവുമായി സമ്പര്‍ക്കം വരുന്ന സാഹചര്യം, ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ കൈയ്യുറ, കാലുറ എന്നിവ ധരിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്.
* മേല്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്.
* പേശീവേദനയോടു കൂടിയ, ഒന്ന്-രണ്ട് ദിവസം കൊണ്ട് മാറാത്ത പനിയാണെങ്കില്‍ എലിപ്പനി സംശയിക്കാം.
* സ്വയം ചികിത്സിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. മലിനജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറോട് പറയേണ്ടതാണ്. ഇപ്രകാരം പറയുന്നത്, ഡോക്ടര്‍ക്ക് എലിപ്പനി സംശയിക്കാന്‍ സാധിച്ച് ചികിത്സ തുടങ്ങി രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായിക്കുന്നു.
* തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് എലിപ്പനി. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം.

date