ജില്ലയില്‍ കെ.എസ്.ആര്.ടി.സി.ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്രക്ക് തുടക്കമായി; മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
മുഴുവന്‍ വനിതകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന കേരള സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍ മലപ്പുറം കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനല്‍ പരിസരത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ മലപ്പുറത്ത് നിന്നുള്ള ആദ്യ ബസ് സര്‍വീസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സീറോ ടിക്കറ്റ് മലപ്പുറം നഗരസഭ ചെയര്പേഴ്സന് അഡ്വ. വി.റിനിഷ റഫീഖിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.വി.റിനിഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. പി.ഉബൈദുള്ള, നഗരസഭ വൈസ് ചെയര്പേഴ്സന് ജിതേഷ് അനില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഹാരിസ് ആമിയന്‍, വാര്‍ഡ് കൗണ്‍സിലര്‍ നജ്മ, മലപ്പുറം കെ.എസ്.ആര്.ടി.സി. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട് ഓഫീസര്‍ എം.വി. അനസ്, രാഷ്ട്രീയ കക്ഷി പ്രതിനിധിയായ കാര്ത്തികേയന്, തൊഴിലാളി സംഘടന നേതാക്കളായ സെല്‍വരാജ്, സന്തോഷ്, രാജേഷ്, യൂസഫ്, ഫൈസല്‍, ശിഹാബ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
ആദ്യ സര്‍വീസിലെ യാത്രക്കാര്‍ക്ക് സമ്മാനവിതരണവും മധുരവിതരണവും സൗജന്യ ദിനപത്ര വിതരണവും നടത്തി.
- Log in to post comments