Skip to main content

സ്റ്റേറ്റ് ഇന്റർ ഐടിഐ സ്പോർട്‌സ് മീറ്റ് ജൂൺ 16 മുതൽ

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ ട്രെയിനികൾക്കായി സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഇന്റർ ഐടിഐ സ്പോർട്‌സ് മീറ്റ് ജൂൺ 16, 17, 18 തീയതികളിൽ ആറ്റിങ്ങൽ ഗവ. ഐടിഐയിലുംശ്രീപാദം സ്റ്റേഡിയത്തിലുമായി നടക്കും.

സംസ്ഥാനത്തെ 108 ഐടിഐകളിൽ നിന്നുള്ള 1300 ഓളം കായികതാരങ്ങൾ പങ്കെടുക്കുന്ന കായിക മേളയിൽ അത്‌ലറ്റിക്‌സ്‌ഫുട്ബോൾവോളിബോൾബാഡ്‌മിന്റൺ തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറും.

ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ അധ്യക്ഷതയിൽ ജൂൺ 16 ന്രാവിലെ 10ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒ. എസ്. അംബിക എം എൽ എ കായിക മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സുഫിയാൻ അഹമ്മദ് ഐ.എ.എസ്. (ഡയറക്‌ടർഎംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ്കേരളം) മുഖ്യാതിഥിയാകും.

പി.എൻ.എക്‌സ്. 2006/2026

date