Post Category
ഐ ടി /കമ്പ്യൂട്ടർ സയൻസ് ബിരുദ പഠനത്തിന് ബ്രിഡ്ജ് കോഴ്സ്
എൻജിനിയറിങ്/സയൻസ് സ്ട്രീമുകളിൽ ഇക്കൊല്ലം ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഐസിഫോസ് പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റുവെയറിലും ഹാർഡ് വെയറിലും ആറു ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കോഴ്സ് നടത്തുന്നു. ജൂൺ 29 മുതൽ ജൂലൈ 4 വരെ ഓഫ്ലൈൻ മോഡിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രാവിലെ 10 മുതൽ 5 വരെയാണ് കോഴ്സ് നടക്കുക. 30 സീറ്റുകളാണുള്ളത്. 4000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 26. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://icfoss.in/event-details/225. ഫോൺ: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.
പി.എൻ.എക്സ്. 2021/2026
date
- Log in to post comments