Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: വിവരങ്ങൾ ജൂലൈ 15നകം പോർട്ടലിൽ രേഖപ്പെടുത്തണം*

*

 

സംസ്ഥാനത്ത് സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ  ഓൺലൈനിൽ രേഖപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഡയറകർ അറിയിച്ചു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂൾ ലോഗിൻ വഴി വേണം എൻട്രി ചെയ്യാൻ. വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ഇ-ഗ്രാൻ്റ്സ് പോർട്ടലിന്റെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുമായി 0492 2222335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

date