Post Category
ജോബ് ഡ്രൈവ് ജൂൺ 20ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 രാവിലെ 11ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻ്ററിൽ വെച്ചാണ് ജോബ് ഡ്രൈവ് നടത്തുന്നത്.
പത്തം ക്ലാസ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്ത് ജോബ് ഡ്രൈവിൽ പങ്കെടുക്കാം.
300 രൂപ നൽകി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെൻ്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന ജോബ് ഫെയറിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 0471-2992609, 8921916220
date
- Log in to post comments