ജില്ലാതല അറിയിപ്പുകൾ
ആർസിബി ഷട്ടർ തുറക്കാൻ സാധ്യത
ജൂൺ ആദ്യവാരം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ, ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം ആർസിബിയുടെ ഷട്ടറുകളും പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചമതച്ചാൽ ആർസിബി ഷട്ടറുകളും ജൂൺ അഞ്ച് മുതൽ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ആർസിബികളുടെ മുകൾഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-ഡിസ്‌കിന് കീഴിൽ വരുന്ന കേരള നോളജ് ഇക്കോണമി മിഷൻ പ്രൊജക്ടിൽ ഉൾപ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ ആറ്. താൽപര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8547720167, 9961491540. വെബ് സൈറ്റ്: https://mediastudies.cdit.org/
ബസ് ഡ്രൈവറെ നിയമിക്കുന്നു
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക് കോളേജിൽ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർമാരുടെ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, ലൈസൻസി, 10 വർഷത്തിൽ കറയാത്ത മുൻപരിചയം മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ അഞ്ചിന് രാവിലെ പത്ത് മണിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 8123600210, 944768542, 04985 295101
ഐടിഐയിൽ കോഴ്‌സുകൾ
കണ്ണൂർ ഗവ. ഐടിഐയിൽ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്, ടാലി, ജിഎസ്ടി ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സിസിടിവി ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354
കമ്പ്യൂട്ടർ കോഴ്‌സുകൾ
കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, ഡിടിപി, എംഎസ് ഓഫീസ്, അക്കൗണ്ടിങ്ങ് (ടാലി) എന്നീ കോഴ്‌സുകളിലേക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.
ലേലം
തിമിരി അംശം തടിക്കടവ് ദേശത്തെ റിസ. നം 65/2501 (65/1A1A) ൽ പെട്ട 0.0445 ഹെക്ടർ സ്ഥലത്തിന്റെ ലേലം ജൂൺ 23 ന് രാവിലെ 11.30 മണിക്ക് തിമിരി വില്ലേജ് ഓഫീസിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിമിരി വില്ലേജ് ഓഫീസുമായോ തളിപ്പറമ്പ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടുക.
ന്യൂ നടുവിൽ അംശം നടുവിൽ ദേശത്ത് റി.സ. നം 97/223 ൽ പ്പെട്ട 0.1397 ഹെക്ടർ സ്ഥലത്തിന്റെ ലേലം ജൂലൈ 13ന് രാവിലെ 11.30ന് ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നടക്കുന്നു. കൂടുതൽ വിവരങ്ങൾ ന്യൂ നടുവിൽ വില്ലേജ് ഓഫീസുമായോ തളിപ്പറമ്പ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടുക.
സിവിൽ സർവീസ് വാരാന്ത്യ ക്ലാസ്
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജൂലൈ അഞ്ചിന് ആരംഭിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് വാരാന്ത്യ കോച്ചിംഗ് ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kscsa.org എന്ന വെബ് സൈറ്റിലോ 8281098875 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
നിയമനം
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2026-27 അദ്ധ്യയന വർഷത്തെക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്) എന്നീ തസ്തികകളിലേക്ക് തത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത.തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ നാലിന് യഥാ ക്രമം 11 മണി, 12 മണി സമയങ്ങളിൽ സ്‌കൂൾ ഓഫീസിൽ കൂടി കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 9400006493, 04602 251091
ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം
ജൂൺ 28ന് നടക്കുന്ന ദേശീയ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ജൂൺ നാലിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.
ട്രോളിംഗ് നിരോധനം: യോഗം മൂന്നിന്
ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, മത്സ്യമേഖലയിലെ ട്രേഡ് യൂനിയൻ നേതാക്കൾ, യുവജന സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂൺ മൂന്നിന് ഉച്ച മൂന്നിന് കലകട്‌റേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
- Log in to post comments