Skip to main content

ജില്ലാതല അറിയിപ്പുകൾ

 

അപേക്ഷ തീയതി നീട്ടി

​സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്  ഡെവലപ്മെന്റിൻ്റെ  ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലുമായി 16   ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്ഷാനുള്ള തീയതി ജൂൺ 15 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക്:  www.ihrdadmissions.org,
​8547005000.

​വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല​ തൊഴിലധിഷ്ഠിത കോഴ്സുക​ളായ  ​ ഡിപ്ലോമ ഇൻ ഇന്ത്യൻ ​ആ​ൻറ് ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തീയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാ​ലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേ​ക്ക്​ ​വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.  സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെ‌ൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.

​ സ്ത്രീകൾക്ക് അപേക്ഷിക്കാം 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ​ഡിവിഷൻ​ജൂൺ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള ​മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ​ഡിഗ്രി/പ്ലസ്ടു/എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ​ഫോൺ, 7994449314​.

സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ്‌ എഡ്യുക്കേഷൻ പ്രോഗ്രാം 

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ (സിഎൽഎസ്ഇ)  ആറുമാസ പ്രോഗ്രാമിലേക്ക്  18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധിയില്ല. ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം.  വിശദവിവരങ്ങൾ ww.srccc.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

date