Skip to main content

പത്താം തരം ഹയര്‍ സെക്കന്‍ഡറി രജിസ്ട്രേഷന്‍ 30 വരെ

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പത്താം തരം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് ഫൈന്‍ ഇല്ലാതെ ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. നേരത്തേ ജൂണ്‍ 15 വരെ ആയിരുന്നു അവസരം. https://www.literacymissionkerala.org
എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയി പഠിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തദ്ദേശസ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2600 രൂപയും ആണ് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 232294

date