Skip to main content

കുടുംബശ്രീ ജില്ലാതല ഏകദിന ശില്പശാല നാളെ (ശനി) നടക്കും

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെയും ജില്ലാതല ഏകദിന ശില്പശാല നാളെ (ജൂണ്‍ 20) നടക്കും. കോട്ടക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതലാണ് പരിപാടി. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയിലെ സംയോജന സാധ്യതകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കുമായി ജൂണ്‍ 17 മുതല്‍ 25 വരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് മലപ്പുറം ജില്ലയിലും ശില്പശാല സംഘടിപ്പിക്കുന്നത്.

 

date