സതേൺ കേരള ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കും
തിരുവനന്തപുരം–കൊല്ലം–ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ച് “സതേൺ കേരള ഇക്കണോമിക് കോറിഡോർ” രൂപീകരിക്കുമെന്ന് ബജറ്റ് പറയുന്നു. അതിൽ ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനമായി വികസിപ്പിക്കും.
“തിരുവനന്തപുരം (മേഖല 1) – നോളജ് & സ്പേസ് ടെക് ഹബ്, കൊല്ലം (മേഖല 2) – ധാതു മേഖല, ആലപ്പുഴ (മേഖല 3) – ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനം”
വിനോദസഞ്ചാര മേഖലയ്ക്ക് ഗ്രീൻ മാർഷൽസ് പദ്ധതി
ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ “ഗ്രീൻ മാർഷൽസ്” പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീകളെ പരിശീലിപ്പിച്ച് ശുചിത്വം, ഉത്തരവാദിത്ത ടൂറിസം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ആലപ്പുഴയ്ക്ക് പുതിയ മെഡിക്കൽ കോളേജ് ഹരിപ്പാട് സ്ഥാപിക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട് .
ടൂറിസം വികസനം
ആലപ്പുഴയിൽ യു.പി.എ. സർക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ നടപ്പിലാക്കിയ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ അമിനിറ്റി സെന്ററുകളും ഹൗസ് ബോട്ട് ടെർമിനലുകളും പരിഷ്കരിക്കും
ഹൗസ് ബോട്ടുകൾക്കായി ആലപ്പുഴയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കും
അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
പാതിരാമണൽ ദ്വീപ് ഇക്കോടൂറിസം കേന്ദ്ര ത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാനോട് കൂടിയ പദ്ധതി നടപ്പിലാക്കും. ഒപ്പം മുഹമ്മ ജെട്ടിയിൽ നിന്നും ദ്വീപിലേക്ക് സഞ്ചാരികൾക്കായി റോപ് വേ സൗകര്യം ഏർപ്പെടുത്തും.
എക്സൈസ് മാതൃകാ ഓഫീസ്
മാവേലിക്കര റേഞ്ചിൽ നിന്നും ചെട്ടിക്കുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും, കായംകുളം റേഞ്ചിൽ നിന്നും പത്തിയൂർ പഞ്ചായത്തും, നൂറനാട് റേഞ്ചിൽ നിന്നും വള്ളിക്കുന്നം പഞ്ചായത്തും ചേർത്ത് ഒരു പുതിയ മാതൃകാ റേഞ്ച് ഓഫീസ് സ്ഥാപിക്കും
കയറുൽപ്പന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സർക്കാർ സഹായം നൽകും. കയർ മേഖലയ്ക്ക് 107.64 കോടി രൂപ വകയിരുത്തി. കയർ,കയറുൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള വിപണി വികസന സഹായമായി 10 കോടി രൂപ വകയിരുത്തുന്നു. കയറുൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിപണനം,കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തുന്നു. വില സ്ഥിരത ഫണ്ടായി 35 കോടി രൂപ വകയിരുത്തുന്നു.
- Log in to post comments