Skip to main content

സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം

ഐരാണിമുട്ടം ഗവ.ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു. ആകെ 6 ഒഴിവുകളാണുള്ളത്. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് ബിരുദവും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 21നും 45നും ഇടയിൽ. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും.പ്രവർത്തി പരിചയം അഭികാമ്യം.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23 രാവിലെ 11ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0471-2463746.

date