Post Category
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ പരാതി പരിഹാര അദാലത്ത്നടത്തും.
ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജൂലൈ ഒന്നിന് രാവിലെ 10.30 ന് നടക്കുന്ന അദാലത്തിന് കമ്മീഷൻ മെമ്പർമാരായ .റ്റി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവർ നേതൃത്വം നൽകും.
അദാലത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേൾക്കുന്നതാണ്. ഈ അദാലത്തിൽ പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, പട്ടികജാതി/പട്ടികവർഗ്ഗവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
(പിആർ/എഎൽപി/1182)
date
- Log in to post comments