Skip to main content

ഗവ. ഐ ടി ഐ പ്രവേശനം

ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിച്ചതിനു ശേഷം, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും, അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐടിഐ യില്‍ ഹാജരായി വേരിഫിക്കേഷന്‍ നടത്തേണ്ടതാണ്. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30, വൈകിട്ട് 5 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9895904350, 9497338063
 

date