Post Category
യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധിക്കുന്നതിന് അവസരം
സിബിഎസ്ഇ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇതുവരെയും മാർക്ക് അപ്ലോഡ് ചെയ്യാൻ കഴിയാതിരുന്നവർക്കുമായി യോഗ്യതാ പരീക്ഷയ്ക്ക് നേടിയ മാർക്കുകൾ പരിശോധിക്കുന്നതിനും പുതുതായി സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂൺ 23 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 03.06.2026-ലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120.
പി.എൻ.എക്സ്. 2138/2026
date
- Log in to post comments