Skip to main content

ലേബർ കമ്മിഷണറേറ്റിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലേബർ കമ്മീഷണറേറ്റിൽ വിപുലമായ രീതിയിൽ യോഗാദിനാചരണം. തിരുവനന്തപുരം വികാസ്ഭവൻ തൊഴിൽ ഭവനിലെ നടുത്തളത്തിൽ നടന്ന ചടങ്ങ് ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ലേബർ കമ്മീഷണർ സംസാരിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ അധ്യക്ഷയായിരുന്നു. യോഗ കോർഡിനേറ്റർമാരായ മനോജും ദീപയും പരിശീലന സെക്ഷന് നേതൃത്വം നൽകി. ലേബർ കമ്മീഷണറേറ്റ് ഓഫീസിലെ ജീവനക്കാർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2140/2026

date