Skip to main content

ശിശുക്ഷേമ സമിതിയിൽ വനിതാ കെയർ ടേക്കേഴ്സ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂർ ശിശുപരിചരണ കേന്ദ്രത്തിലേയ്ക്ക് കെയർടേക്കേഴ്‌സിന്റെ ഒഴിവുണ്ട്. മിനിമം പ്ലസ് ടു/പ്രീഡിഗ്രി പാസ്സായ 28-42 വയസ്സിനുള്ളിൽ പ്രായമുള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ. യോഗ്യതയുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 26 രാവിലെ 10ന് പിണറായി പുത്തൻകണ്ടത്തുളള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 94468697759745389920.

പി.എൻ.എക്‌സ്. 2141/2026

date