Skip to main content

'ഫൺ റൺ' സംഘടിപ്പിച്ചു

ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് 2026ന് മുന്നോടിയായി 'ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ 2026' തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻസംസ്ഥാന സർക്കാർ എന്നിവയുമായി സഹകരിച്ച് കേരള ഒളിമ്പിക് അസോസിയേഷനാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഫൺ റൺ തലസ്ഥാനത്ത് ഒരുക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ്  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,  കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യമന്ത്രിമാരായ ബിന്ദു കൃഷ്ണ,  ടി. സിദ്ദിഖ്ഒ. ജെ. ജനീഷ്റോഷി അഗസ്റ്റിൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

ഒളിമ്പിക്‌സിൽ കൂടുതൽ തിളങ്ങാനും ഭാവിയിൽ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകാനും എല്ലാവരും ഒന്നിച്ചു കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും ഗവർണർ രാജെന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫൺ റൺ-2026 കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ ഒരു ഇവന്റ് ആണെന്നും ഗവർണർ പറഞ്ഞു. ഫൺ റണ്ണിൽ പങ്കെടുത്ത എല്ലാവർക്കും ഗവർണർ ആശംസകൾ അറിയിച്ചു. ഇന്ത്യൻ സ്‌പോർട്‌സ് രംഗത്തിന് കേരളം നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കേരളത്തിൽ നിന്നുള്ള സ്‌പോർട്‌സ് താരങ്ങൾ അന്താരാഷ്ട്രതലത്തിൽ എന്നും ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിചെർത്തു.   

വി. മുരളീധരൻ എംഎൽഎ,  മേയർ വി. വി. രാജേഷ്ഡെപ്യൂട്ടി മേയർ ആശാ നാഥ്,  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി. ടി. ഉഷഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് തിവാരിസംസ്ഥാന സ്‌പോർട്‌സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ, കളക്ടർ അനുകുമാരി, ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.  

 

പി.എൻ.എക്‌സ്. 2161/2026

date