Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ (ശമ്പള സ്കെയിൽ 23,000- 50,200) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 10 വൈകുന്നേരം 5ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലോ ഇമെയിലിലോ (scpwdkerala@gmail.com) ലഭിക്കണം. ഫോൺ: 0471 2720977.

പി.എൻ.എക്‌സ്. 2168/2026

date