Skip to main content

ലക്ചറർ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 30 രാവിലെ 10ന് കോളേജിൽ നടക്കും. കമ്പ്യൂട്ടർ എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസോടുകൂടിയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2360391.

പി.എൻ.എക്‌സ്. 2198/2026

date