Skip to main content

സമന്വയം ശില്‍പ്പശാല

കുടുംബശ്രീ ജില്ലാമിഷന്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സംഘടിപ്പിച്ച സമന്വയം 2026 ശില്‍പ്പശാല എഫ് രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സ്ത്രീശാക്തീകരണ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീ പ്രസ്ഥാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

അടിമാലി, ദേവികുളം, ഇളംദേശം, തൊടുപുഴ ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ ത്രിതല സംഘടനാസംവിധാനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

അടിമാലി ദി പാര്‍ക്ക് റെസിഡന്‍സിയില്‍ വച്ച് നടന്ന പരിപാടിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ മണികണ്ഠന്‍ എ. സ്വാഗതം ആശംസിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്വരി എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

ശില്‍പ്പശാലയില്‍ സംസ്ഥാന കുടുംബശ്രീ ഐ.ബി.സി.ബി. പ്രോഗ്രാം ഓഫീസര്‍ ശ്യാംകുമാര്‍ കെ.യു, ഡി.ഡി.യു.ജി.കെ.വൈ. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ ലത സലി, അടിമാലി സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജോളി സജീവ് അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഷിബു ജി., അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ശിവന്‍ സി., തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

 

date